Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫിൻലൻഡിലെ ഇന്ത്യൻ എംബസി വനിതാ ദിനം ആഘോഷിച്ചു

ഫിൻലൻഡിലെ ഇന്ത്യൻ എംബസി വനിതാ ദിനം ആഘോഷിച്ചു

ഹെൽസിങ്കി : ഇന്ത്യൻ വനിതകളുടെ സംഘടനയായ ഐഡബ്ല്യൂഎഫ് ഫിൻലൻഡിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. ഹെൽസിങ്കിയിലെ ഓഡി ലൈബ്രറിയിലായിരുന്നു പരിപാടി. ‘വുമൺസ് വോയ്‌സ് ആൻഡ് ചോയ്‌സ്, ബ്രേക്കിംഗ് ദ് ബയസ്’ എന്നതായിരുന്നു പ്രമേയം.

ഇന്ത്യയുടെ യശസ് ഉയർത്താൻ ഫിൻലൻഡിലെ ഇന്ത്യൻ സ്ത്രീകൾ വഹിച്ച പങ്കിനെ അംബാസഡർ രവീഷ് കുമാർ തന്റെ സ്വാഗത പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. വ്യവസായം, കായികം, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യൻ സ്ത്രീകൾ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. 

സ്ത്രീകൾക്ക് തങ്ങളുടെ പാത സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വരും തലമുറയ്ക്ക് മാതൃകയാകേണ്ടതിനെക്കുറിച്ചും രഞ്ജന രവീഷ് ചൂണ്ടിക്കാട്ടി. ലിംഗസമത്വത്തിലേക്ക് ഫിൻലാൻഡ് നേടിയ പുരോഗതിയെകുറിച്ച് തൊഴിൽ മന്ത്രി ടൂളാ ഹാതൈനെൻ പരാമർശിച്ചു. വാന്താ സിറ്റി മേയർ റിത്വ വിൽയായിനെൻ തന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ യാത്രകൾ ഇന്ത്യൻ സമൂഹത്തോട് പങ്കുവച്ചു. ഉയരങ്ങളിൽ എത്താനുള്ള ആർജവം സ്ത്രീകൾ തുടർന്നുകൊണ്ടേയിരിക്കട്ടെയെന്ന അവരുടെ സന്ദേശം ഏവർക്കും പ്രചോദനമേകി.

നീത നഗർ (ആക്‌സെഞ്ചർ), ജാസ്മിൻ അസ്സുലിൻ (ഡെയ്‌ഡെയ്‌), മോണിക്ക ലികാമ (എൻഫ്യൂസ്), സന്ന സാസ്താമൊയ്‌നൻ ബാരോയിസ്‌ (ഫാഷൻ ഡിസൈനർ), യുസ്സി ടോക്കോള (ടിയെട്ടോഎ വ്രി), രാം കുമാർ (നോർഡ്‌ക്ലൗഡ്) എന്നിവർ പങ്കെടുത്ത ചർച്ച സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വൈശാലി ദോഷി ചർച്ചകൾക്ക് നേതൃത്വം നൽകി.

‘സ്ത്രീകളും ആയുർവേദവും’ എന്ന വിഷയത്തിൽ ഡോ.അശ്വിനി അനിൽകുമാർ പ്രഭാഷണം നടത്തി. മിനി ശർമ്മ നന്ദി പറഞ്ഞു. രമ്യ ശ്രീറാമും പ്രേരണ ഭൂഷണും വേദി നിയന്ത്രിച്ച ചടങ്ങിൽ 150–ഓളം വരുന്ന ഇന്ത്യൻ സമൂഹം പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments