കുവൈത്ത് സിറ്റി: കലാ പ്രേമികള്‍ക്കായി കുവൈത്ത് സര്‍ക്കാരിന് കീഴില്‍ പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങുന്നു. ഇത് സംബന്ധമായ നിക്ഷേപ ബിഡ്ഡിങ് പ്രക്രിയയ്ക്ക് അന്തിമരൂപം നൽകിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും കാണാന്‍ സംവിധാനമൊരുക്കും.
രാജ്യത്തെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. ഒ.ടി.ടിയുടെ ലേലം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.