Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രഹ്മപുരം വിഷയം ഇന്ന് നിയമസഭയിൽ ആളിക്കത്തിക്കാൻ പ്രതിപക്ഷം

ബ്രഹ്മപുരം വിഷയം ഇന്ന് നിയമസഭയിൽ ആളിക്കത്തിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: ദിവസങ്ങളായി നീറിപ്പുകയുന്ന ബ്രഹ്മപുരം വിഷയം ഇന്ന് നിയമസഭയിൽ ആളിക്കത്തിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസ് ആയി വിഷയം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ബ്രഹ്മപുരത്തേത് അപകടമല്ലെന്നും ആസൂത്രിതമാണെന്നും ആണ് പ്രതിപക്ഷ നിലപാട്.

തീപിടിത്തം നിയന്ത്രിക്കുന്നതിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും ഇന്ന് നിയമസഭയിൽ നടക്കും. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും പൂർണമായും അണച്ചെന്ന് സർക്കാർ അറിയിച്ചു. മറ്റൊരുബ്രഹ്മപുരം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കർമ്മപദ്ധതി നടപ്പാക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്ലാന്‍റില്‍ തീ പിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യതഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്‍റെ കൗൺസിൽ യോഗം ഇന്ന് ചേരുന്നുണ്ട്. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് മേയറുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments