ബ്രഹ്മപുരം മാലിന്യ പ്രശ്നം മനുഷ്യാവകാശ ലംഘനമാണ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രതിനിധി സമ്മേളനം ആരോപിച്ചു. മനുഷ്യന് ജീവിക്കുവാനുള്ള അവകാശം പോലും ഇല്ലാതാക്കിയിരിക്കുകയാണ്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ കർമ്മ പദ്ധതികൾ തയ്യാറാക്കേണ്ടതാണ്. ബ്രഹ്മപുരം മാലിന്യ പ്രശ്നം സംസ്ഥാനത്തിന് തന്നെ ഒരു പാഠമാണ്. ഭാവിയിൽ ഇത്തരമൊരു പ്രശ്നം സംസ്ഥാനത്തിലെ മറ്റു പ്രദേശങ്ങളിൽ ഉണ്ടാകാതിരിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.
നിലവിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്ത ഓരോ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കേണ്ടതാണ്. മനുഷ്യ ജീവനും പ്രകൃതിക്കും നാശം വിതക്കുന്ന അശാസ്ത്രീയ രീതി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശിയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
തൊഴിൽ രഹിതർക്ക് തൊഴിൽ അവസരങ്ങൾ സ്വഷ്ടിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെറുകിട-വൻ കിട സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ ആയിര കണക്കിന് യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുവാൻ സഹായകമാകും.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശിയ പ്രതിനിധി സമ്മേളനം കേരള സംസ്ഥാന യുവജന കമ്മീഷൻ മുൻ ചെയർമാൻ അഡ്വ. ആർ.വി.രാജേഷാണ് ഉദ്ഘാടനം ചെയ്തത്. ദേശിയ പ്രസിഡന്റ് എം.കെ. ഗിരിഷ്കുമാർ അധ്യക്ഷത വഹിച്ചു. സി.ബി.ഐ. മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ശാസ്താമംഗലം അജിത്ത് കുമാർ, ദേശിയ ഭാരവാഹികളായ കെ. ശോഭലത, ബീന പി.ജെ, സംസ്ഥാന ഭാരവാഹികളായ സദ്ദാം എം, ശശികുമാർ, അഡ്വ. നീരജ്, സബീറ.എ.ഇ, രത്നമ്മ. വി , സന്ധ്യ ബേബി ജയരാജ്, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സതീഷ് കുമാർ, ഡോ. ബേബി. പി. പോണ്ടിച്ചേരി, എ. രാജാ മുഹമ്മദ്, അരിഫ മുഹമ്മദ്, അർപ്പുദരാജ്
നടരാജ് എസ്, അശ്വതി അനിൽകുമാർ, സനൽകുമാർ എസ്. , അഷ്റഫ് കെ.എം, കലാലക്ഷ്മി, ജ്യോതി മേബിൾ, അജി കമൽ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.