ലോസ് ഏഞ്ചലസ്: നാലു മണിക്കൂറോളം നീണ്ട തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവരാണു ബെസ്റ്റ് ഡയറക്ടേഴ്സ്. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനും, എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിനു മിഷേൽ യോ മികച്ച നടിയുമായി. 23 വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ നൽകിയത്.
ഇന്ത്യയിൽ നിന്നും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദ എലഫന്റ് വിസ്പറേഴ്സും, ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടു ഗാനവും പുരസ്കാരം നേടി.
ഓസ്കർ പുരസ്കാരം: സമ്പൂർണ ലിസ്റ്റ്
മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ)
മികച്ച സഹനടി – ജാമീലി കാർട്ടിസ് ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് )
മികച്ച സഹനടൻ – കേ ഹൈ ക്യുവാൻ ( എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് )
മികച്ച ഡോക്യുമെന്ററി ഫീച്ചർ – നവാൽനി
മികച്ച ഛായാഗ്രഹണം – ജയിംസ് ഫ്രെണ്ട് ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് )
മികച്ച മേക്കപ്പ് & ഹെയർ സ്റ്റൈൽ – അഡ്രിയൻ മൊറോട്ട് ( ദ വെയിൽ )
മികച്ച കോസ്റ്റ്യൂം ഡിസൈൻ – റൂത്ത് കാർട്ടർ ( ബ്ലാക്ക് പാന്തർ )
മികച്ച വിദേശഭാഷാ ചിത്രം – ഓൾ ക്വൈറ്റ് ഓൺ വെസ്റ്റേൺ ഫ്രണ്ട്
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം – ദ എലഫെന്റ് വിസ്പറേഴ്സ് ( കാർത്തികി ഗോൺസാൽവസ് )
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം – ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്
മികച്ച ഒറിജിനൽ സ്കോർ – വോക്കർ ബെർട്ടൽമാൻ ( ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് )
മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ഓൾ ക്വൈറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
മികച്ച വിഷ്വൽ ഇഫക്റ്റ്സ് – അവതാർ: ദ വേ ഓഫ് വാട്ടർ
മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ( ഡാനിയൽസ് )
മികച്ച അവലംബിത തിരക്കഥ – വുമൺ ടോക്കിങ് ( സാറാ പോലി)
മികച്ച സൗണ്ട് – ടോപ് ഗൺ: മാവെറിക്
മികച്ച ഒറിജിനൽ സോങ് – ആർആർആർ ( നാട്ടു നാട്ടു )
മികച്ച എഡിറ്റിങ് – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച സംവിധായകൻ – ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )
മികച്ച നടൻ – ബ്രണ്ടൻ ഫ്രേസർ ( ദ വെയിൽ )
മികച്ച നടി- മിഷേൽ യോ ( എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )
മികച്ച സിനിമ – എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്