എറണാകുളം: കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. ബ്രഹ്‌മപുരത്തെ പുകമൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ബുധനാഴ്ചയ്‌ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞു.
പുകയുടെ മണം കടുത്ത ശ്വാസ തടസമുണ്ടാക്കിയെന്ന് ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ഇയാളുടെ മരണം വിഷപ്പുക മൂലമെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ സൂചിപ്പിച്ചു. ഇക്കാര്യം ആരോഗ്യംമന്ത്രിയെ അറിയിച്ചെന്നും ഹൈബി പറഞ്ഞു.