മാഞ്ചസ്റ്റർ: 15 ക്നാനായ കത്തോലിക്ക മിഷനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഫാമിലി സംഗമം “വാഴ്‌വ് 23 ” ൽ പങ്കെടുക്കാൻ മൂലക്കാട്ട് പിതാവും എത്തുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം എത്തുന്ന പിതാവിനെ വരവേൽക്കാൻ 15 മിഷനിലെയും ക്നാനായക്കാർ ഒത്തുചേരുന്നു.
മാഞ്ചസ്റ്റർ ഒഡിഷിയസ് ചർച്ച് ഹാളിൽ നടക്കുന്ന പ്രഥമ കുടുംബ സംഗമത്തിന് ക്നാനായ ജനത ഒഴുകി എത്തും.’ പിതാക്കന്മാരുടെയും വൈദികരുടെയും നേതൃത്യത്തിൽ കുർബാനയും അതിന് ശേഷം ക്നാനായ പാരമ്പര്യവും വിശ്വാസ ജീവിതവും കോർത്തിണക്കി അനേകം കലാപരിപാടികളും അരങ്ങേറും.’ ഇതു യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസ സമൂഹത്തിന് പുത്തൻ ഉണർവ് ഏകും..
അഞ്ചു വർഷം കൂടി എത്തുന്ന പിതാവിനെ വരവേൽക്കാൻ ക്നാനായ വിശ്വാസ സമൂഹം ആകാംഷയോടെ കാത്തിരിക്കുന്നു. 16 നൂറ്റാണ്ടായി സംരക്ഷിച്ച് പോരുന്ന വിശ്വാസവും പാരമ്പര്യവും ഇവിടെ യുകെയിലും നിലനിർത്തി പോരുന്ന ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കുടുംബ സംഗമമായി ഇതു മാറും. വലിയ പിതാവിന് ഒപ്പം മറ്റു പിതാക്കൻമാരും വൈദികരും ഈ സംഗമത്തിന് കൊഴുപ്പേകും.
ഈ സംഗമത്തിലേക്കു യുകെയിൽ ഉള്ള എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ക്നാനായക്കാരുടെ വീ ജി ആയ ഫാദർ സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്തു.അന്നേ ദിവസം വലിയ ഇടയനോട് ഒപ്പം ആയിരിക്കാൻ എല്ലാവരും കുടുംബസമേതം മാഞ്ചസ്റ്ററിലേയ്ക്ക് ഒഴുകി എത്തണം എന്ന് അദ്ദേഹം എല്ലാവരോടും അഭ്യർഥിച്ചു.
ഈ കുടുംബ സംഗമത്തിന്റെ പ്രവേശനം ഫ്രീ ആയിരിക്കും എന്നും പ്രവേശന ടിക്കറ്റ് എല്ലാവരും ഇടവക വികാരിയിൽ നിന്നോ കൈക്കാരന്മാർ നിന്നോ കൈപ്പറ്റണം എന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിൽ ഊന്നിയ ജീവിതം പടുത്തുയർത്തി തലമുറകളിലേയ്ക്ക് വിശ്വാസവും സമുദായ പാരമ്പര്യങ്ങളും പകർന്ന് കൊടുക്കുന്നതിന്റെ അവിസ്മരണീയ നിമിഷങ്ങളായി മാഞ്ചസ്റ്റർ മാറും. തനിമയിൽ ഒരു മയിൽ വിശ്വാസ നിറവിൽ നമ്മുക്ക് ഒന്നിക്കാം.’വാഴ്‌വ് 23 “യു കെ യിലെ വിശ്വാസ സമൂഹം വൻ വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ച് അക്ഷീണം പരിശ്രമിക്കുന്നു.