കർണാടകയിലെ ഹവേരി ജില്ലയിൽ ഹിന്ദു സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വർഗീയ സംഘർഷം ഉണ്ടായതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും റിപ്പോർട്ട്.
വിപ്ലവകാരിയായ സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദു സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര ഒരു മുസ്ലീം മേഖലയിൽ പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിഞ്ഞു. ഘോഷയാത്രയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പൊലീസ് സൂപ്രണ്ട് ശിവകുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു.