Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാരാന്ത്യ അവധിയിൽ മാറ്റമുണ്ടാകില്ല; ചർച്ച നടക്കുന്നില്ലെന്ന് സൗദി

വാരാന്ത്യ അവധിയിൽ മാറ്റമുണ്ടാകില്ല; ചർച്ച നടക്കുന്നില്ലെന്ന് സൗദി

റിയാദ്: സൗദിയിൽ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി ഉയർത്തുന്ന കാര്യത്തിൽ ഇത് വരെ ഒരു പഠനവും പൂർത്തിയായിട്ടില്ലെന്ന് മന്ത്രാലയം. ഇപ്പോൾ ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടക്കുന്നില്ല. പ്രതിവാര അവധി വർധിപ്പിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. വിശദമായ പഠനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ തൊഴിലാളികളുടെ വാരാന്ത്യ അവധി മൂന്ന് ദിവസമായി വർധിപ്പിക്കുവാൻ നീക്കം നടക്കുന്നതായി നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. സമൂഹ മാധ്യമങ്ങളിലും ഇത് ചൂടേറിയ ചർച്ചക്കു് വഴിതുറന്നു.

പ്രതിവാര അവധി ദിനങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ടോ എന്ന അന്വേഷണത്തിന് മന്ത്രാലയം ട്വീറ്റർ വഴി നൽകിയ മറുപടി തെറ്റിദ്ധരിച്ചതാണ് പുതിയ ചർച്ചക്ക് കാരണം. ഇത് സംബന്ധിച്ച പഠനങ്ങൾ പൂർത്തിയായിട്ടില്ലെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നതാണ്. ഏറെ കാലമായി ഇക്കാര്യത്തിൽ നിരവധി ഗവേഷണങ്ങളും ചർച്ചകളം നടന്നിരുന്നു. എന്നാൽ ഇത് വരെ തീരുമാനമായിട്ടില്ല.

മാത്രവുമല്ല ഇത് സംബന്ധിച്ച ഫയൽ ബന്ധപ്പെട്ട അധികാരികൾ മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് സൂചന. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ വ്യാഴം വെള്ളി ദിവസങ്ങളിലുണ്ടായിരുന്ന വാരാന്ത്യ അവധി, 2013 ലെ രാജകീയ ഉത്തരവിലൂടെയാണ് വെള്ളി ശനി എന്നീ ദിവസങ്ങളിലേക്ക് മാറ്റിയത്. വിശദമായ പഠനത്തിന് ശേഷമായിരുന്നു ഈ മാറ്റം. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും അവധി ദിനങ്ങളുമായി പൊരുത്തപ്പെടുന്നതിനാൽ ഈ മാറ്റം ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് വ്യവസായ, ധനകാര്യ വിദഗ്ധർ വിലയിരുത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതിൽ നിന്ന് ഉടനെ ഒരു മാറ്റത്തിന് ഉടനെ സാധ്യതയില്ലാന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments