Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊച്ചി കോർപറേഷൻ ഓഫീസ് ഉപരോധം: ഡിസിസി പ്രസിഡന്റടക്കം 500 പേർക്കെതിരെ കേസ്

കൊച്ചി കോർപറേഷൻ ഓഫീസ് ഉപരോധം: ഡിസിസി പ്രസിഡന്റടക്കം 500 പേർക്കെതിരെ കേസ്

കൊച്ചി കോർപറേഷൻ ഓഫീസ് ഉപരോധത്തിൽ ആക്രമണമുണ്ടായതിനെ തുടർന്ന്‌ കോൺഗ്രസ് പ്രവർത്തകർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം 500 പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, മാർഗ തടസം സൃഷ്ടിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേസമയം, കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തു. ഒരു കോർപറേഷൻ ജീവനക്കാരനക്കാരനടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കോർപറേഷൻ സീനിയർ ക്ലർക്ക് ഒ.വി.ജയരാജ്, കണ്ടാലറിയുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസ്.

ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ വ്യാപക ആക്രമണം നടന്നിരുന്നു. ഓഫീസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിനെയും ക്ലാർക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനെയും ആക്രമിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉപരോധം ആരംഭിച്ചത്. ഒരു കാരണവശാലും ഒരു ജീവനക്കാരനെ പോലും ഈ ഓഫീസിലേക്ക് കടത്തിവിടരുതെന്നായിരുന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നത്.

തുടർന്ന് ഒൻപത് മണിക്ക് ശേഷം ഓഫീസിലേക്ക് എത്തിയ ആറുജീവനക്കാരെ പൊലീസ് സുരക്ഷിതരായി അകത്ത് കയറ്റി. ഇതിനിടെ ഒറ്റക്ക് ഓഫീസിലേക്ക് എത്തിയ ഒരു ജീവനക്കാരനെ ശ്രദ്ധയിൽ പെട്ടതോടെ പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു. ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പ്രവർത്തകരെ കണ്ട് ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരനെ പ്രതിഷേധകരിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി. ഇയാൾക്ക് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനും മർദനമേറ്റത്. പൊലീസിനെ പ്രവർത്തകർ അസഭ്യം പറഞ്ഞത് ക്യാമറയിൽ പകർത്തുന്നതിനിടെയായിരുന്നു സംഭവം. കോർപറേഷൻ ജീവനക്കാരെ പൊലീസ് സംരക്ഷണയിൽ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. തുടർന്ന് പൊലീസിന് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അനിൽ എം ബഷീറിന് നേരെ ആക്രമണമുണ്ടായത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ഉപരോധ സമരത്തിനിൽ വ്യാപകമായ അക്രമമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ഉദ്ഘാടനം ചടങ്ങിൽ സുധാകരൻ സംസാരിക്കുമ്പോഴും കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ച് മണി വരെയാണ് ഉപരോധം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments