Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖത്തറിൽനിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന്​ മരണം

ഖത്തറിൽനിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന്​ മരണം

ഖത്തറിൽനിന്ന്​ ഉംറക്ക്​ എത്തിയ മലയാളി കുടുംബത്തിൻ്റെ കാർ മറിഞ്ഞ്​ മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിൻ്റെ മക്കളായ അഭിയാൻ (ഏഴ്​), അഹിയാൻ (നാല്​), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.

ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറിൽ ആറുപേരാണ്​ ഉണ്ടായിരുന്നത്​. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ്​ എത്തുന്നതിന്​ 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ്​ എന്ന സ്ഥലത്തുവെച്ചാണ്​ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ്​​ അപകടമുണ്ടായത്​.

ഫൈസലിനും ഭാര്യാ പിതാവ്​ അബ്​ദുൽ ഖാദറിനും നിസാര പരിക്കേറ്റു.ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലി​െൻറ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്​. വിവരമറിഞ്ഞ്​ ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments