Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsടി.​പി​യെ കൊ​ന്നി​ട്ടും സി​പി​എ​മ്മി​ന് കെ.​കെ.​ര​മ​യോ​ടുള്ള ക​ലി​യ​ട​ങ്ങി​യി​ട്ടി​ല്ല: വി.​ഡി.സ​തീ​ശ​ൻ

ടി.​പി​യെ കൊ​ന്നി​ട്ടും സി​പി​എ​മ്മി​ന് കെ.​കെ.​ര​മ​യോ​ടുള്ള ക​ലി​യ​ട​ങ്ങി​യി​ട്ടി​ല്ല: വി.​ഡി.സ​തീ​ശ​ൻ

തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ടി.പി.ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും സിപിഎമ്മിന് കെ.കെ.രമയോടുള്ള കലിയടങ്ങിയിട്ടില്ലെന്നും വിധവയായ ഒരു സ്ത്രീക്കെതിരേ ഇത്തരത്തിൽ പ്രവർത്തിക്കുന്നതും ആക്ഷേപിക്കുന്നതും ജനങ്ങൾ കാണുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ര​മ​യ്ക്ക് എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും യു​ഡി​എ​ഫ് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​ട്ട​ൽ ഇ​ല്ലാ​ത്ത കൈ​യി​ലാ​ണ് ര​മ പ്ലാ​സ്റ്റ​ർ ഇ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. ര​മ​യ്ക്കെ​തി​രാ​യ സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com