Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിയമസഭ മന്ദിരം കാണാൻ ഷീലയെത്തി: ആഗ്രഹം സഫലം

നിയമസഭ മന്ദിരം കാണാൻ ഷീലയെത്തി: ആഗ്രഹം സഫലം

തിരുവനന്തപുരം : ‘‘പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല, കാണണമെന്ന ആഗ്രഹമുണ്ട്’’- പ്രശസ്ത നടി ഷീല തന്റെ ആഗ്രഹം സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. തൊട്ടുപിന്നാലെ നിയമസഭാ മന്ദിരം കാണാൻ ഷീല എത്തി. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും നടിയെ സ്വീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നടി ഷീല സന്ദർശിച്ചു. ശേഷം അവർ സഭയിലെ വിഐപി ഗാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിങ് ആയിരുന്നു ആദ്യ നടപടി. സഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ വിഐപി ഗാലറിയിൽ ഷീലയും ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷമാണു ഷീല മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments