Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾക്ക് ആരംഭം; സംസ്‌കാരം നാളെ

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾക്ക് ആരംഭം; സംസ്‌കാരം നാളെ

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തി. ഇനി വിലാപയാത്രയായി സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകും. ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

മാർച്ച് 18ന് ഉച്ചയ്ക്ക് 1.30 തോടെ സെന്റ് തോമസ് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു മാർ ജോസഫ് പൗവ്വത്തിലിന്റെ അന്ത്യം. വാർദ്ധക്യ സാഹചമായ അസുഖത്തേ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

വിശ്വാസം രാഷ്ട്രീയം വിദ്യാഭ്യാസ മേഖലകളിൽ സഭ വെല്ലുവിളി നേരിട്ടപ്പോൾ പ്രതിരോധ ശബ്ദമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. അധികാര ചിഹ്നങ്ങളേക്കാൾ ആദർശപരമായ നിലപാടുകളിലൂടെ മുറുകെ പിടിച്ചുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്.സമകാലിക കേരള കത്തോലിക്കാസഭാ ചരിത്രത്തിലെ ഏറ്റവും കരുത്തനായ വ്യക്തിത്വമാണ് വിടപറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments