Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജോസഫ് പൗവത്തിലിന്റെ സംസ്‌കാരം ഇന്ന്

ജോസഫ് പൗവത്തിലിന്റെ സംസ്‌കാരം ഇന്ന്

ചങ്ങനാശ്ശേരി: അന്തരിച്ച ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങനാശ്ശേരി വലിയ പള്ളിയിൽ രാവിലെ ഒൻപതു മണിയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 18നാണ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചത്. ഇന്നലെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായാണ് വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി.

സഭയുടെ പ്രധാനപ്പെട്ട അധ്യക്ഷനായിരുന്നു മാർ ജോസഫ് പൗവത്തിൽ. സഭയുടെ കിരീടം എന്നാണ് മാർപ്പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാട്ടാണ് ജനനം. എസ്.ബി കോളജിൽനിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1962ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം എസ്.ബി കോളജിൽതന്നെ കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇംഗ്ലണ്ടിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1972ൽ കാഞ്ഞിരപ്പള്ളി അതിരൂപതാ മെത്രാനായി സ്ഥാനമേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments