സംഗീത സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സജി പുല്ലാട്

Global Indian Writer · October 5, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: “രക്ഷയിൻ സന്തോഷം” എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകനായ സജി പുല്ലാടിന് പുരസ്കാരം.
മാർത്തോമ്മ സഭയുടെ റാന്നി-നിലയ്ക്കൽ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയാണ് പുരസ്കാരം സമ്മാനിച്ചത്.

ഇതിനു മുൻപ് നിരവധി ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുള്ള സജി പുല്ലാട് ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്.

2004 ലും,2009ലും,2024ലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള തനിക്ക് ദൈവം നൽകിയ കഴിവ് ഭക്തിഗാനങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് തൻറെ ലക്ഷ്യമെന്ന് പറയുന്നു.

സംഗീത ലോകത്ത് കുടുംബ പാരമ്പര്യമുള്ള സജി പുല്ലാട് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും, ജോജിക്ക് കൂടുതൽ മനോഹരമായ ഗാനങ്ങൾ എഴുതുവാൻ അവസരം ദൈവം നൽകട്ടെയെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ആശംസിച്ചു.
ജഹോവ നിസ്സി( J N Music Creations) മ്യൂസിക് ക്രിയേഷൻസിന്റെ ബാനറിൽ ജോജി സാം ജേക്കബ്ബാണ് രചന നിർവഹിച്ചത്.
ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ വൈദീക ശ്രേഷ്ഠരായ റവ. ജിജോ എം ജേക്കബ്, റവ.സോനു വർഗീസ്, റവ.ഉമ്മൻ ശാമുവേൽ, കൂടാതെ നിസ്സി ജേക്കബ്, ജോസ് ചാക്കോ, ജോർജ്ജി ഫ്ലോറിഡ, ജീമോൻ റാന്നി, എന്നിവർ ആശംസകൾ നേർന്നു.

തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന് വളരെ സന്തോഷവും, നന്ദിയും സജി പുല്ലാട് അറിയിച്ചു.
ഭാര്യ റോസ് ലിൻ സജി, മകൾ ഡോ. ലിൻസ ആൻ സജി, ക്രിസ്റ്റി സോളമൻ എന്നീ സംഗീത കുടുംബം പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

-സജി പുല്ലാട് ഹൂസ്റ്റൺ.

Share this story

Leave a Comment

Your comment will be visible after admin approval.