Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രിക്ക് ഒദ്യോഗിക ക്ഷണം. നിക്ഷേപ സാധ്യതയുൾപ്പെടെ ശക്തമായ ഉഭയകക്ഷി...

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രിക്ക് ഒദ്യോഗിക ക്ഷണം. നിക്ഷേപ സാധ്യതയുൾപ്പെടെ ശക്തമായ ഉഭയകക്ഷി പങ്കാളിത്തത്തിനുള്ള ചർച്ച നടന്നു

റിയാദ്: ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅക്ക് ക്ഷണം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഔസാഫ് സഈദിന്റെ സൗദി സന്ദർശന വേളയിലാണ് ഹജ്ജ് മന്ത്രിയെ നേരിൽ കണ്ട് ഇന്ത്യ സന്ദർശിക്കാനുള്ള ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്ഷണപ്പത്രം കൈമാറിയത്. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു.

കോൺസുലർ ഡിവിഷൻ-ഇന്ത്യൻ ഓവർസീസ് അഫയേഴ്സ് സെക്രട്ടറിയായ ഡോ. ഔസാഫ് സഈദിന്റെ സൗദിയിലെ ഔദ്യോഗിക സന്ദർശന പരിപാടി ഇതോടെ പൂർത്തിയായി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ അദ്ദേഹം ജി.സി.സി സെക്രട്ടറി ജനറൽ ഉൾപ്പടെ ഉന്നതലത്തിൽ നിരവധി വ്യക്തികളും കാര്യാലയങ്ങഴുമായി കൂടിക്കാഴ്ചകളും ചർച്ചായോഗങ്ങളും നടത്തി. രാഷ്ട്രീയ വിഷയത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽഖെറൈജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷ, സാംസ്കാരിക, ജനങ്ങളുമായുള്ള ബന്ധങ്ങൾ തുടങ്ങി സഹകരണത്തിന്റെ എല്ലാ സുപ്രധാന മേഖലകളെയും മറികടക്കുന്ന ശക്തമായ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ഉറപ്പിച്ചു.

സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഇൻറർനാഷനൽ പാർട്ട്ണർഷിപ്പ്സ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അൽഹസ്നയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു. സൗദി കിരീടാവകാശിയുടെ 2019-ലെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 100 ശതകോടി യു.എസ് ഡോളർ നിക്ഷേപിക്കൂമെന്ന് നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട തുടർനടപടികളും ചർച്ചയിൽ ഉൾപ്പെട്ടു. കെട്ടിക്കിടക്കുന്ന നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഒരു ‘നിക്ഷേപ പാലം’ രൂപവത്കരിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ആലോചന നടത്തി. 

സൗദി സെന്റർ ഫോർ ഇന്റർനാഷനൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്സ് പ്രസിഡൻറും സി.ഇ.ഒയുമായ ഡോ. ഫൈസൽ അൽസുഗൈറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോ. ഔസാഫ് സഈദ് ഇരുരാജ്യങ്ങളും ചേർന്ന് രൂപവത്കരിച്ച ഇകണോമിക് ആൻഡ് ഇൻവെസ്റ്റുമെൻറ് ഓഫ് ദ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ (എസ്.പി.സി) കമ്മിറ്റിയുടെ പുരോഗതി സംബന്ധിച്ച് ചർച്ച ചെയ്തു. ഇക്കണോമിക് കമ്മിറ്റിയുടെ നാല് ജോയിൻറ് വർക്കിങ് ഗ്രൂപ്പുകൾക്ക് മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ നിശ്ചയിച്ച കാർഷിക-ഭക്ഷ്യ സുരക്ഷ, ഊർജം, വിവരസാങ്കേതിക വിദ്യയും ഇതര സാങ്കേതിക വിദ്യകളും, വ്യവസായവും അടിസ്ഥാനസൗകര്യ വികസനവും എന്നീ നാല് വിഷയങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments