സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന് എതിരായ സംഘടനാ നടപടി വൈകിയേക്കും. തെറ്റുതിരുത്തലിനുള്ള വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ശേഷമാകും സുരേഷ് ബാബുവിന് എതിരായ പരാതി സംസ്ഥാന കമ്മിറ്റിയിൽ വരിക. അതേസമയം, നടപടി ഉറപ്പ് നൽകി, പരാതിക്കാരിയായ അഭിഭാഷകയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിനിടെ യുവതി എം.വി.ഗോവിന്ദനുമായി കൂടികാഴ്ച നടത്തിയിരുന്നു. ലൈംഗിക ചുവയോടെ തന്നെ സമീപിച്ച സുരേഷ് ബാബുവിന് എതിരെ വാട്സാപ്പ് ചാറ്റുകളും വിഡിയോ കോൾ റെക്കോർഡും ഉൾപ്പെടെയുള്ള നിരവധി തെളിവുകളാണ് യുവതി നൽകിയിട്ടുള്ളത്.
സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ വച്ചാണ് സുരേഷ്ബാബുവില്‍ നിന്നും വനിതാ നേതാവിന് ദുരനുഭവം ഉണ്ടായത്. ഒരു വര്‍ഷത്തോളമായി ഫോണിലും ശല്യപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകയായ ഇവര്‍ വ്യക്തമാക്കിയതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനം സുരേഷ് ബാബുവിന് ഒഴിയേണ്ടി വന്നത്.
Leave a Comment
Your comment will be visible after admin approval.