പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ. കാര്യങ്ങൾ കൃത്യമായി അറിയാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു.
പാലക്കാട് തനിക്ക് ചുമതലയുള്ള ജില്ലയല്ലെന്നും നിലവിൽ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. സുരേഷ് ബാബുവിനെ മാറ്റിയതിന്റെ യഥാർഥ കാരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും ശൈലജ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.