Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെന്നസിയിൽ കാർ അപകടത്തിൽ അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

ടെന്നസിയിൽ കാർ അപകടത്തിൽ അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

പി പി ചെറിയാ

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി മെഡിക്കൽ സർവീസുകൾ പ്രതികരിച്ചതായി റോബർട്ട്‌സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് പരിക്കേറ്റവരെ സഹായിക്കാൻ നാല് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഒരു ഹെലികോപ്റ്റർ/എയർ ആംബുലൻസും എത്തിച്ചേർന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.

അപകടത്തിൽ പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്.
 തലകീഴായി മറിഞ്ഞ കാറിൽ  പ്രായപൂർത്തിയായ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. യുവതിയെ നാഷ്‌വില്ലെയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.

അഞ്ച് കുട്ടികളുൾപ്പെടെ ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ  മരിച്ചതായി സ്ഥിരീകരിച്ചു . ഒന്ന് മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആറുപേരെയും വാഹനത്തിൽ നിന്ന് പുറത്തെടുത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അത് ലഭ്യമാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ടെന്നസി ഹൈവേ പട്രോൾ  പറഞ്ഞു. പ്രൊഫഷണൽ മാനസികാരോഗ്യവും കൗൺസിലിംഗ് സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു  റോബർട്ട്സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments