Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം

റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് സൗദി അറേബ്യയിലെ അബഹക്ക്​ സമീപം അപകടത്തിൽപെട്ട്. 20 പേർ മരിച്ചു. 29 പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത്​ എന്ന ചുരത്തിലാണ്​ അപകടം ഉണ്ടായത്.

ബസിന്​ തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ബസ് പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. വാഹനത്തിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന്​ കീഴിൽ തീർത്ഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ ബസിലുണ്ടായിരുന്നത്. ബംഗ്ലാദേശ്​, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​​ വിവരം. പരിക്കേറ്റവരെ മഹായിലെ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments