കൊച്ചി: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് പ്രതികരിച്ച സിപിഎം നേതാവ് കെ.കെ ശൈലജക്ക് നവമാധ്യമങ്ങളിൽ ട്രോൾപൂരം. കാര്യങ്ങൾ കൃത്യമായി അറിയാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്ന് ശൈലജ ടീച്ചർ പറഞ്ഞതാണ് ട്രോളന്മാരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
നാടെല്ലാം അറിയാം, സ്വന്തം വീട്ടിലെ കാര്യം അറിയില്ലേ, ടീച്ചറമ്മ പാവാടാ, ടീച്ചറെ മിണ്ടാതങ്ങ് ഓട് തുടങ്ങിയ കമൻ്റുകളാണ് ഉയരുന്നത്. മറ്റ് പാർട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ടു വരുന്ന പീഡന പരാതികളിൽ നിലപാടുകൾ വ്യക്തമാക്കുകയും എന്നാൽ സ്വന്തം പാർട്ടിയിലെ പ്രശ്നം ഉയർത്തി കാട്ടുമ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്നതാണ് വിമർശനങ്ങളുടെ അടിസ്ഥാനം.
പാലക്കാട് തനിക്ക് ചുമതലയുള്ള ജില്ലയല്ലെന്നും നിലവിൽ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നും അവർ പറഞ്ഞിരുന്നു. സുരേഷ് ബാബുവിനെ മാറ്റിയതിന്റെ യഥാർഥ കാരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും ശൈലജ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.