ചണ്ഡിഗഢ്: ഒരു വർഷത്തെ തടവുശിക്ഷക്ക് ശേഷം കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പട്യാല ജയിലിൽ നിന്നാണ് സിദ്ദു പുറത്തിറങ്ങിയത്. 1988ൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ച കേസിലാണ് 59കാരനായ സിദ്ദു തടവ് അനുഭവിച്ചത്.
സുപ്രീംകോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് 2022 മേയ് 20ന് സിദ്ദു പട്യാലയിലെ കോടതിയിൽ കീഴടങ്ങിയത്. പഞ്ചാബ് ജയിൽ നിയമപ്രകാരം ജയിലിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവർക്ക് ഒരു മാസം അഞ്ചു ദിവസത്തെ ശിക്ഷാ ഇളവ് ലഭിക്കും. ഈ ഇനത്തിൽ മാർച്ച് 31ഓടെ 45 ദിവസത്തെ ഇളവാണ് സിദ്ദുവിന് ലഭിച്ചത്.ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നയാളാണ് സിദ്ദു.