Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവ്യാപക റെയ്‍ഡ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,407 പ്രവാസികൾ പിടിയിൽ

വ്യാപക റെയ്‍ഡ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,407 പ്രവാസികൾ പിടിയിൽ

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 16,407 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം 23 മുതൽ 29 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡുകളിലാണ് അറസ്റ്റ്. 

പിടിയിലായവരില്‍ 9,609 താമസ നിയമ ലംഘകരും 4,561 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,237 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,086 പേരെ അറസ്റ്റ് ചെയ്തു. അതിൽ 22 ശതമാനം യമൻ പൗരന്മാരും 74 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 64 നിയമലംഘകർ പിടിക്കപ്പെട്ടു. 

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും മറച്ചുവെക്കുകയും ചെയ്ത അഞ്ച് പേർ അറസ്റ്റിലായി.  മൊത്തം 14,327 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 12,554 പേര്‍ പുരുഷന്മാരും 1,773 പേര്‍ സ്ത്രീകളുമാണ്. ഇവരിൽ 6,251 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 1,487 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 10,809 നിയമലംഘകരെ നാടുകടത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments