കോഴിക്കോട് : കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടതെന്നാണ് വിവരം. എതാനും യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൂചനയുണ്ട്.
തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് യാത്ര തുടർന്നു. യാത്രക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് തീയിട്ടതെന്നാണ് വിവരം. അക്രമി രക്ഷപ്പെട്ടതായാണ് വിവരം.