ബെംഗളുരു: ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മീഷൽനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തങ്ങളുടെ ദേശീയ പതാക താഴെയിറക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെ നിസ്സാരമായി കണ്ടിരുന്നവർ ഉണ്ടായിരുന്നെന്നും എന്നാൽ താൻ അങ്ങനെ അല്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച ധാർവാഡിൽ നടന്ന ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കതിയത്.
‘ഇന്ത്യൻ പതാക ആരെങ്കിലും വലിച്ചെറിഞ്ഞാൽ ഞാൻ ഒരിക്കലും ക്ഷമിക്കില്ല. ദേശീയ പതാക വലിച്ചെറിയുന്നത് അംഗീകരിക്കുന്ന ഇന്ത്യയല്ല ഇത്. അതൊക്കെ മുമ്പായിരുന്നു. ഇന്ന് വ്യത്യസ്തമായ ഇന്ത്യയാണ്. എന്റെ രാജ്യം കൂടുതൽ ഉറച്ചതും ഉത്തരവാദിത്യവുമുള്ള രാജ്യമാണ്.
നയതന്ത്രജ്ഞർക്കും എംബസികൾക്കും സുരക്ഷ നൽകേണ്ടത് അതത് രാജ്യങ്ങളുടെ ബാദ്യതയാണ്. ഇന്ത്യ അത് ചെയ്യുന്നുണ്ട്. ഒരുപാട് രാജ്യങ്ങൾക്കാണ് ഇന്ത്യ സുരക്ഷ നൽകുന്നത്. മറ്റ് രാജ്യങ്ങൾ സുരക്ഷ നൽകാത്ത സാഹചര്യത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കും.’- വിദേശകാര്യ മന്ത്രി പറഞ്ഞു.