പത്തനംതിട്ട : ‘സവർക്കറല്ല ഇത് ഗാന്ധിയാണ്’ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലേക്ക് നൈറ്റ് മാർച്ച് നടത്തി. തീപ്പന്തങ്ങളേന്തി നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉത്ഘാടനം ചെയ്തു.
രാജ്യത്ത് നിന്നും വർഗീയതയെ തുടച്ചു നീക്കുന്നതിന് സന്ധിയില്ലാത്ത സമര പോരാട്ടത്തിന് യൂത്ത് കോൺഗ്രസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഭൂരിപക്ഷ- ന്യൂനപക്ഷ – പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ ജനാവിഭാഗങ്ങളെയും കൂട്ടിയിണക്കിയുള്ള പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി യൂത്ത് കോൺഗ്രസ് രാജ്യത്തുടനീളം അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷെയ്ഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, അഖിൽ അഴൂർ, നഹാസ് പത്തനംതിട്ട, ഷിജു തോട്ടപ്പുഴശ്ശേരി, ബിബിൻ ബേബി,ശരത് മോഹൻ , സേതുനാഥ് എസ്, അലൻ ജിയോ മൈക്കിൾ, നിതിൻ മണക്കാട്ടുമണ്ണിൽ,റോബിൻ മോൻസി,റിനോയ് ചെന്നീർക്കര, ലിനു മള്ളേത്ത്, ആര്യാ മുടവിനാൽ, കെ. ജാസിംകുട്ടി,റോഷൻ നായർ, അബ്ദുൽ കലാം ആസാദ്, അജി അലക്സ്, റെന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, കെ. കെ. ജയിൻ, രമേശ് എം ആർ, നേജോമോൻ,റിജോ തോപ്പിൽ ,ജോമി വർഗീസ്, ഷാഫിക്ക് ആനപ്പാറ എന്നിവർ പ്രസംഗിച്ചു.