Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews​ തമിഴ്​നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി

​ തമിഴ്​നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി

ചെന്നൈ: തമിഴ്​നാട്ടിലെ വിവിധ ജില്ലകളിൽ കോവിഡ്​ ബാധ പടരുന്ന പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. തമിഴ്​നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്.

കോവിഡ്​ ബാധ അനുദിനം വർധിക്കുന്നതിനാൽ തിയേറ്ററുകൾ, ഷോപ്പിങ്​ മാളുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ മാസ്​ക്ക്​ ധരിക്കണമെന്ന്​ തമിഴ്​നാട്​ പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് പ്രസ്താവനയിൽ അഭ്യർഥിച്ചു.

അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയിൽ ഒരാൾ കോവിഡ് ബാധ മൂലം മരിച്ചു. പാർഥിപൻ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങൾക്ക്​ മുൻപ്​ തിരുച്ചിയിലും കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്തതിന്​ പിന്നാലെയാണിത്​.

കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ്​ ബാധിച്ച്​ ഒരാൾ മരിച്ചിരുന്നു. ഒന്നര വർഷത്തിനുശേഷമാണ്​ കാരയ്ക്കാലിൽ കോവിഡ്​ മരണം സംഭവിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments