തിരുവനന്തപുരം: ആര്. സുഗതന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ കേസെടുത്തു. മേയര്‍ വി.വി രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാം പ്രതിയും കോര്പ്പറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്യും. സുഗതന്റെ ഒപ്പ് വി.വി രാജേഷും സെക്രട്ടറിയും ചേര്‍ന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആര്‍.
കോര്പ്പറേഷന് ഭരണം നിലനിര്‍ത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടു. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ്ഐആറിൽ പറയുന്നു.
Leave a Comment
Your comment will be visible after admin approval.