Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ

വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ

മനാമ : രാജ്യത്തു വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ. കുറഞ്ഞത് 500 തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയുന്നതോ 5 കോടി ഡോളറെങ്കിലും (400 കോടി രൂപ) മുതൽമുടക്കുള്ളതോ ആയ നിക്ഷേപങ്ങൾക്കാണ് ഗോൾഡൻ ലൈസൻസ് നൽകുന്നത്.

ലൈസൻസ് നേടുന്ന കമ്പനികൾക്ക് ബഹ്റൈനിൽ കണ്ണായ സ്ഥലത്തു ഭൂമി ലഭിക്കും. അടിസ്ഥാന സൗകര്യവും സർക്കാർ അനുമതികളും വേഗത്തിൽ ലഭിക്കും. ബിസിനസ് ലൈസൻസ്, ബിൽഡിങ് പെർമിറ്റ് എന്നിവയ്ക്കായി കാത്തു നിൽക്കേണ്ടതില്ല. സർക്കാർ വകുപ്പുകളുടെ പൂർണ സഹകരണം ഉറപ്പാക്കും. ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡിന്റെ ഒരു അക്കൗണ്ട് മാനേജരുടെ സേവനവും സംരംഭങ്ങൾക്കായി മുഴുവൻ സമയവും ലഭിക്കും.

ബഹ്റൈൻ ലേബർ ഫണ്ട്, ബഹ്റൈൻ ഡവലപ്മെന്റ് ബാങ്ക് എന്നിവരുടെ പിന്തുണയും ഉറപ്പാക്കും. രാജ്യത്തെ ഏതെങ്കിലും നിയമം നിക്ഷേപകർക്ക് പ്രയാസമുണ്ടാക്കിയാൽ ആവശ്യാനുസരണം മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യവും ഗോൾഡൻ ലൈസൻസുമായി ബന്ധപ്പെട്ടു ഭരണകൂടം അനുവദിച്ചിട്ടുണ്ട്.

സ്വദേശി നിക്ഷേപകരും വിദേശ നിക്ഷേപകരെയും ആകർഷിക്കാനും തൊഴിലവസരം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിർണായക തീരുമാനെന്നും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments