Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news30 ലക്ഷം കടന്ന് ഖത്തറിന്റെ ജനസംഖ്യ

30 ലക്ഷം കടന്ന് ഖത്തറിന്റെ ജനസംഖ്യ

ദോഹ : 30 ലക്ഷം കടന്ന് ഖത്തറിന്റെ ജനസംഖ്യ. മാർച്ച് അവസാനിച്ചപ്പോൾ 30,05,069 പേരാണ് രാജ്യത്ത് ഉള്ളത്. വാർഷിക വർധന 6.3 ശതമാനം. പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയാണ് കണക്ക് പ്രസിദ്ധപ്പെടുത്തിയത്. മൊത്തം ജനസംഖ്യയിൽ 21,62,870 പേർ പുരുഷന്മാരും 8,42,199 പേർ സ്ത്രീകളുമാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ 28,26,286 ആയിരുന്നു ജനസംഖ്യ. മാസാടിസ്ഥാനത്തിലും ഗണ്യമായ വർധനയാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയേക്കാൾ 75 ശതമാനമാണ് മാർച്ചിലെ ജനസംഖ്യ. 29,82,631 പേരാണ് ഫെബ്രുവരിയിൽ രാജ്യത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്വദേശി, പ്രവാസി ആളുകളുടെ കണക്കാണിത്. മാർച്ചിൽ രാജ്യത്തിന് പുറത്തു പോയിരിക്കുന്ന സ്വദേശി, പ്രവാസികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

കഴിഞ്ഞ ഒക്‌ടോബറിലാണ് ജനസംഖ്യ ആദ്യമായി 30 ലക്ഷം കടന്നത്-30,20,080 പേർ. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് ജനസംഖ്യ വർധിച്ചത്. ലോകകപ്പുമായി ബന്ധപ്പെട്ട ജോലിക്കു വേണ്ടി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ദോഹയിലെത്തിയത്. ലോകകപ്പ് പദ്ധതി കരാർ അവസാനിച്ചിട്ടും പുതിയ ജോലികൾ തേടി ഖത്തറിൽ തന്നെ തുടരുന്നവരും ധാരാളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments