പുണെ: വൃക്ഷത്തൈ നടൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിഷുദിനത്തിൽ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിഷു തൈനീട്ടം’ പരിപാടിയുമായി ആഗോളതലത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ വേൾഡ് മലയാളി കൗൺസിൽ.
ഇതുമായി ബന്ധപ്പെട്ട് മാത അമൃതാന്ദമയിയെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോ ബൽ പ്രസിഡൻറ് ടി.പി. വിജയൻ, ഗ്ലോബൽ എൻവയോൺമെൻറ് കമ്മിറ്റി ചെയർമാൻ
അഡ്വ. ശിവൻ മഠത്തിൽ, ജി 20 കോ-ഓർഡിനേറ്ററും ദേശീയ ദുരന്തനിവാരണ സ്ഥാപക അംഗവുമായ വിനോദ് മേനോൻ
എന്നിവരുടെ നേതൃത്വത്തിലു ള്ള സംഘം അമൃതാനന്ദമയി മഠം സന്ദർശിച്ച് ചർച്ചനടത്തി.