ദുബായ് : ലോക സമാധാനത്തിനും ജനാതിപത്യ സംരക്ഷണത്തിനും ഗാന്ധിയൻ ആശയങ്ങൾ എക്കാലവും പ്രസക്തമാണെന്ന് ദുബായ് പ്രിയദർശിനി വളണ്ടറിഗ് ടീം ഫൈൻ ബെറി റെസ്റ്റാറെന്റിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പരിപാടിയുടെ ഉൽഘാടന പ്രസംഗത്തിൽ KMCC ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല പറഞ്ഞു. ജനാധിപത്യത്തിൽ ഗാന്ധിയൻ ചിന്താഗതികൾ എന്നും വിലപ്പെട്ടതാണെന് ഇൻകാസ് ദുബായ് കമ്മിറ്റി പ്രസിഡന്റ് റഫിക്ക് മട്ടന്നൂർ അഭിപ്രായപെട്ടു.
സുനിൽ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബി. എ. നാസർ, ഷൈജു അമ്മാനപ്പാറ, മൊയ്‌ദു കുറ്റിയാടി, റിയാസ്, ടീം ലീഡർ പവിത്രൻ, വർക്കിംഗ് പ്രസിഡന്റ് ടൈറ്റസ് പുല്ലുരാൻ, ചന്ദ്രൻ മുല്ലപ്പളി, ശ്രീജിത്ത്, ബിനിഷ്,ബൈജു സുലൈമാൻ, സുലൈമാൻ കരുത്താക്ക, ഹാരിസ്, പ്രജീഷ്,അൻസാർ, ഉമേഷ് വെള്ളൂർ, സഹ്‌ന ബൈജു, രമ്മ്യ ബിനിഷ, റൂസ്വീവീന ഹാരിസ് എന്നിവർ സംസാരിച്ചു.
ദേവീക പ്രമോദ് പ്രാർത്ഥന ഗാനം ആലപിച്ച ചടങ്ങിൽ സി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കും, കുട്ടികൾക്കും വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു.
മധു നായർ സ്വാഗതവും, ഷെഫിക്ക് നന്ദിയും പ്രകാശിപ്പിച്ചു
Leave a Comment
Your comment will be visible after admin approval.