യുഎഇ കണ്ണൂർ ജില്ലാ വോളിബോൾ ടൂർണമെൻ്റ്11ന്

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

യുഎഇ കണ്ണൂർ ജില്ലാ നാലാമത് വോളിബോൾ ടൂർണമെൻ്റിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കമ്മിറ്റി കൺവീനർ കാസിം ഹംസയുടെ പ്രഖ്യാപനപ്രകാരം, ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10:00 മണി മുതൽ രാത്രി 10:00 മണി വരെ ദുബായ് നിസ്മോ അക്കാദമിയിൽ (അൽ തവാർ 3) നടക്കും. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് 8 ശക്തമായ ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ് കാണികൾക്ക് ആവേശകരമായ നിമിഷങ്ങൾ സമ്മാനിക്കും. മുൻ ഇന്ത്യൻ അന്താരാഷ്ട്ര വോളിബോൾ താരം ജോബി ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കാലിക്കറ്റ് ഹീറോസിന്റെ ടീം ഉടമ സഫീർ പി.ടിയുടെ സാന്നിധ്യം ഈ ടൂർണമെന്റിന് കൂടുതൽ തിളക്കമേകും.
ആവേശം വാനോളമുയർത്തിക്കൊണ്ട് ‘മുട്ടിപ്പാട്ട് ഗ്രൂപ്പിന്റെ’ പ്രത്യേക ലൈവ് സംഗീതപരിപാടിയും വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.
കായിക പ്രേമികളായ എല്ലാ യുഎഇ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈ മഹാമേളയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.