Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജയലളിതയുടെ 11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ എന്നിവ ലേലം ചെയ്യുമോ?

ജയലളിതയുടെ 11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ എന്നിവ ലേലം ചെയ്യുമോ?

ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്നു പിടിച്ചെടുത്ത 11,344 സാരികൾ, 250 ഷാളുകൾ, 750 ജോഡി ചെരിപ്പുകൾ എന്നിവ ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ലേലസാധ്യത പരിശോധിക്കാൻ കർണാടക സർക്കാർ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയോഗിച്ചു. കിരൺ എസ്. ജാവലിയാണ് എസ്പിപി.

1996 ഡിംസബർ 11ന് ചെന്നൈ പോയസ് ഗാർഡനിലെ ജയയുടെ വസതിയിൽ നടന്ന റെയ്ഡിലാണു വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തത്. ഇവ 2003 ഡിസംബർ മുതൽ കർണാടക നിയമസഭയുടെ ട്രഷറിയിലാണു സൂക്ഷിക്കുന്നത്.

ഇതിനിടെ, വസ്തുക്കൾ നശിച്ചുപോകുമെന്നു ചൂണ്ടിക്കാട്ടി ലേലം ആവശ്യപ്പെട്ടു ബെംഗളൂരുവിലെ വിവരാവകാശ പ്രവർത്തകൻ ടി.നരസിംഹമൂർത്തി കഴിഞ്ഞ വർഷം ഹർജി നൽകി. എസ്പിപിയെ നിയോഗിക്കാൻ ബെംഗളൂരു സിറ്റി സിവിൽ കോടതി നിർദേശിച്ചെങ്കിലും നപടിയുണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി സുപ്രീം കോടതി 11ന് പരിഗണിക്കാനിരിക്കെയാണു സർക്കാരിന്റെ നടപടി.

ജയലളിത, തോഴി വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ ജെ.ഇളവരശി, വി.എൻ.സുധാകരൻ എന്നിവർക്കെതിരെയുള്ള സ്വത്തുകേസിലായിരുന്നു റെയ്ഡ്. ഈ കേസിന്റെ വിചാരണ 2003 നവംബറിൽ സുപ്രീം കോടതി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റിയപ്പോൾ പിടിച്ചെടുത്ത വസ്തുക്കളും ഇവിടേക്കു മാറ്റി.

2014 സെപ്റ്റംബറിൽ ജയലളിത ഉൾപ്പെടെയുള്ളവരെ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രത്യേക കോടതി 4 വർഷത്തെ തടവും പിഴയും വിധിച്ചു. 2016 ഡിസംബർ 5ന് ജയലളിത അന്തരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments