ഒക്ടോബർ 10 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

Global Indian Writer · October 9, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സുരക്ഷാസാഹചര്യങ്ങൾ മുൻനിർത്തി ഒക്ടോബർ 10 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. ബാധിക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകുമെന്ന് എയർലൈനുകൾ അറിയിച്ചു. ഹൂതികൾ കഴിഞ്ഞ ദിവസങ്ങളിൽ സൗദി എയർപോർട്ടുകൾ, സൈനിക, എണ്ണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.


“മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഒക്ടോബർ 10 വരെയുള്ള റിയാദിലേക്കുള്ളതും അവിടെനിന്നുള്ളതുമായ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ ചെയ്യുന്നതാണ്” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി. അതേസമയം ആക്രമണശ്രമത്തിന് പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പലതും വൈകുന്നതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. വിമാന സർവീസുകളുടെ സമയക്രമത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എയർലൈനുകൾ യാത്രക്കാർക്ക് പ്രത്യേക സന്ദേശങ്ങളും അയച്ചിരുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു മുന്നറിയിപ്പ്.

Share this story

Leave a Comment

Your comment will be visible after admin approval.