തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി.യുടെ ജന്മദിനത്തോടനുബന്ധിച്ച് നല്‍കിവരുന്ന ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവര്‍ തങ്ങളുടെ കവിതാസമാഹാരമോ, പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള പതിനഞ്ചു കവിതകളോ ആണ് അവാര്‍ഡ് നിര്‍ണയത്തിനായി അയക്കേണ്ടത്. ഇതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും താഴെപ്പറയുന്ന വിലാസത്തില്‍ ഏപ്രില്‍ 30-നകം അയയ്‌ക്കേണ്ടതാണ്.
ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയ്ന്‍, പൈപ്പിന്‍മൂട്, ശാസ്തമംഗലം, തിരുവനന്തപുരം – 695010