Monday, September 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ എത്തും; അയോഗ്യതയ്ക്ക് കാരണമായ അതേ വേദിയിൽ

രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ എത്തും; അയോഗ്യതയ്ക്ക് കാരണമായ അതേ വേദിയിൽ

തെരഞ്ഞെടുപ്പിന് സജ്ജമായ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധിയെത്തും. കോലാറിലാണ് പൊതുസമ്മേളനവും റാലിയും നടക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് രാഹുൽ കർണാടകയിലെത്തുന്നത്. 

2019 ൽ കോലാറിൽ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായത്. അവിടെ തന്നെയാണ് കോൺഗ്രസ് ഇന്ന് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടു തവണ മാറ്റിവെച്ച സന്ദർശനമാണ് ഇന്ന് നടക്കുക.

വൈകിട്ട് അഞ്ചുമണിയ്ക്ക് ബംഗളൂരു ജെപി നഗറിൽ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുൽ ഗാന്ധി സംവദിയ്ക്കും. 6.15ന് ഇന്ദിരാഗാന്ധി ഭവന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments