കുവൈത്ത് ദേശീയ അസംബ്ലി പിരിച്ചുവിടുമെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ചാണ് 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള തീരുമാനം കൈകൊണ്ടത്.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ച് കിരീടാവകാശി നടത്തിയ റമദാൻ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ചാണ് 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള തീരുമാനം. അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും പ്രസംഗത്തിൽ കിരീടാവകാശി അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു 2022 ലെ കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാന്‍ ഭരണഘടനാ കോടതി ഉത്തരവിട്ടത്. അതിനിടെ രാജ്യത്തെ നിയമപരവും രാഷ്ട്രീയവുമായ പരിഷ്കാരങ്ങൾക്കൊപ്പം പുതിയ തിരഞ്ഞെടുപ്പ് ആവശ്യമാനെന്നും ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കിരീടാവകാശി വ്യക്തമാക്കി. ഇതോടെ രണ്ട് മാസത്തിനകം രാജ്യത്ത് വീണ്ടും പാര്‍ലിമെന്റ് തെരഞ്ഞെടുപപ്പിന് അരങ്ങൊരുങ്ങി.