ഡൽഹി: എലത്തൂർ ട്രെയിൻ തീവ്രവാദ കേസ് ഉടൻ എൻഐഎ ഏറ്റെടുക്കും. ഇത് സംബന്ധിച്ചിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണവും ആരംഭിക്കും.
നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ ഒരു അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ല റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് എൻഐ സമർപ്പിച്ചത്.
ഡൽഹി, മഹാരാഷ്‌ട്ര കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ഉൾപ്പെട്ടകേസല്ലെന്നും ആക്രമണത്തിന്റെ ഗൂഡാലോചനയിൽ നിരവധി പേർക്ക് പങ്കുണ്ടെന്നുമാണ് പോലീസ് നിഗമനം.