പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് ജില്ലാ നേതൃ യോഗത്തിലേക്ക് കതക് ചവിട്ടി തുറന്ന് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബാബു ജോര്‍ജിനെ ഫെബ്രുവരിയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് താന്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി പത്തനംതിട്ട ഡിസിസിയിലുള്ള ചേരിപ്പോരാണ് ബാബു ജോര്‍ജിന്റെ രാജിയില്‍ എത്തിനില്‍ക്കുന്നത്.
ആന്റോ ആന്റണി എടുത്ത് പറയാൻ തക്ക ഒരു വികസനപ്രവർത്തനവും ഇവിടെ നടത്തിയിട്ടില്ല. ഇനിയും അടുത്ത തവണയും മത്സരിക്കാൻ ഒരുങ്ങുകയാണ്. ഇത്തരക്കാരെ നശിപ്പിക്കുകയേ ഉള്ളു. തന്റെ സ്വന്തം കാര്യലാഭത്തിന് വേണ്ടി മാത്രമാണ് ആന്റോ പ്രവർത്തിക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.
. കോൺഗ്രസിൽ സുന്ദരനായ ഒരു വില്ലനുണ്ട്. എല്ലാവരെയും പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കുന്നതായി ബാബു ജോർജ് ആരോപിച്ചു. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി