വയനാട്: ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. തൃക്കൈപ്പറ്റയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ ജില്ലാ ഓഫീസർ മായാ എസ് പണിക്കർക്ക് പരുക്കേറ്റു.
ഉടൻ തന്നെ ഇവർ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി. പരാതി അന്വേഷിക്കാനായി ജില്ലാ ഓഫീസർക്കൊപ്പം കൗൺസിലർ നാജിയ ഷെറിനും ഉണ്ടായിരുന്നു. നാജിയ ഷെറിൻ ഭയന്നോടുന്നതിനിടെ വീണ് പരുക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ മേപ്പാടി പൊലീസിൽ ഉദ്യോഗസ്ഥര്‍ പരാതി നൽകിയിട്ടുണ്ട്.