Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ തരൂരും ചെന്നിത്തലയും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ തരൂരും ചെന്നിത്തലയും

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സച്ചിൻ പൈലറ്റ് പുറത്ത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി തർക്കം തുടരുന്നതിനിടെയാണ് സച്ചിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, ഗെലോട്ടിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർ പട്ടികയിൽ സ്ഥാനംപിടിച്ചു. ഇവരെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരക പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.40 പേരുടെ താരപ്രചാരക പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ, പി. ചിദംബരം, കെ.സി. വേണുഗോപാൽ, കനയ്യ കുമാർ, ജയറാം രമേശ് എന്നിവരാണ് പട്ടികയിലെ പ്രധാനപ്പെട്ടവർ.ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിജെപിയിൽ നിന്നും കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാർ, കോൺഗ്രസ് സോഷ്യൽ മിഡിയ മുൻ മാനേജറും നടിയുമായ ദിവ്യ സ്പന്ദന എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments