ചിക്കാഗോ മലയാളി അസോസിയേഷന്‍ പത്മഭൂഷന്‍ ഡോ: കെ.ജെ. യേശുദാസിനെ ആദരിച്ചു

Global Indian Writer · October 11, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ : ലോകമലയാളികളുടെ അഭിമാനമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനെ കഴിഞ്ഞ 65 വര്‍ഷക്കാലഘട്ടം ഇന്ത്യന്‍ സംഗീതലോകത്തിന് നല്‍കിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ട് നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു വേണ്ടി ഡാളസിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ വച്ച് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജോസ് മണക്കാട്ട് പൊന്നാടയണിച്ചും മെമന്റോ നല്‍കിയും ആദരിച്ചു.


1961 നവംബര്‍ 14-ാം തീയതി ഗാനം ആലപിച്ചു തുടങ്ങിയ പ്രിയങ്കരനായ ശ്രീ. കെ.ജെ. യേശുദാസിന്റെ കൂടെ ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കാന്‍ സാധിച്ചത് അങ്ങേയറ്റം അഭിമാനത്തോടു കൂടി കാണുന്നു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു വേണ്ടി ചിക്കാഗോ മലയാളി അസോസിയേഷന് ഗാനഗന്ധര്‍വ്വനെ ആദരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

ലോക മലയാളികളോട് യേശുദാസ് സാറിന് പറയുവാനുള്ളത് ”സത്യമേ പറയാവൂ, അപ്രിയമായ സത്യങ്ങള്‍ പറയരുത്, പ്രിയമായ സത്യങ്ങള്‍ പറയണം” എന്നായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.