Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജസ്റ്റിസ് എസ്.വി.ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

ജസ്റ്റിസ് എസ്.വി.ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

കൊച്ചി : ജസ്റ്റിസ് എസ്.വി.ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ. സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്തത്. ജസ്റ്റിസ് ആർ.ഡി.ധനുകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ശുപാർശ ചെയ്തു. ജസ്റ്റിസ് എസ്.വി.ഗംഗാപുർവാല മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും.

നിലവിലെ കേരള ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഈ മാസം 23ന് വിരമിക്കും. കോവളത്തെ സ്വകാര്യ ഹോട്ടലിൽവച്ച് അദ്ദേഹത്തിന് സർക്കാർ വക യാത്രയയ്പ്പ് നൽകി. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സർക്കാർ യാത്രയയപ്പ് നൽകുന്നത്. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകാറുണ്ട്. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്നു. അതോടൊപ്പം, സീനിയർ അഭിഭാഷകരും യാത്രയയപ്പ് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments