ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ്നൈറ്റിനെ സംഗീത സാന്ദ്രമാക്കാൻ പ്രശസ്ത പിന്നണി ഗായിക കാർത്തിക ഷാജി എത്തുന്നു. വേറിട്ട ശൈലികൊണ്ടും ആലാപന മികവുകൊണ്ടും ഏവർക്കും പ്രിയങ്കരിയാണ് കാർത്തിക.
ലോകമെമ്പാടുമുള്ള മലയാളം ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ശബ്ദമാണ് കാർത്തിക ഷാജി. മലയാളത്തിനു പുറമേ കന്നഡ സിനിമകളിലും കാർത്തികയുടെ ശബ്ദമെത്തി. വിദ്യാധരൻ മാസ്റ്റർ, എം ജയചന്ദ്രൻ തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകർ ഒരുക്കിയ സംഗീത ആൽബങ്ങളിലൂടെയും ശ്രദ്ധേയമാണ് ഈ ശബ്ദം. പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകർക്കൊപ്പം കാർത്തിക നിരവധി വേദികളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഭാവഗായകൻ പി.ജയചന്ദ്രൻ, ദേശീയ അവാർഡ് ജേതാവ് പി.ഉണ്ണികൃഷ്ണൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ഫ്രാങ്കോ, എം.ജെ.ശ്രീറാം തുടങ്ങിയവർക്കൊപ്പം കാർത്തികയുടെ ശബ്ദമെത്തിയപ്പോൾ ആസ്വാദകർ മതിമറന്ന് കൈയ്യടിച്ചു.
അമേരിക്കയിലും യൂറോപിലുമടക്കം വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള കാർത്തിക പ്രവാസലോകത്ത് പ്രിയങ്കരിയായ ഗായികയാണ്. പ്രശസ്ത ഗായിക ബിന്നി കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ്.
സംഗീതത്തിനൊപ്പം മികച്ച സംരംഭക എന്ന നിലയിലും ശ്രദ്ധേയയാണ് കാർത്തിക. “യോഗ ബൈ കളരി” എന്ന ആപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണ്.
ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് വൈകിട്ട് അഞ്ചിന് നടക്കും. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ 2210 സ്റ്റാഫോര്‍ഡ്‌ഷൈര്‍ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.