വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ജെ ബൈഡൻ. 80 കാരനായ ബൈഡൻ, മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. “ഓരോ തലമുറയ്ക്കും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളേണ്ട ഒരു നിമിഷമുണ്ട്. അവരുടെ മൗലിക സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി നിലകൊള്ളാൻ. ഇത് നമ്മുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായി മത്സരിക്കുന്നത്”. ബൈഡൻ പറഞ്ഞു.
അമേരിക്കക്കാരെന്ന നിലയിൽ നമ്മൾ ആരാണെന്നതിന് വ്യക്തിസ്വാതന്ത്ര്യം അടിസ്ഥാനമാണ്. അതിലും പ്രധാനമായി ഒന്നുമില്ല. പവിത്രമായി ഒന്നുമില്ല. അതാണ് തന്റെ ആദ്യ ടേമിലെ ജോലി – നമ്മുടെ ജനാധിപത്യത്തിനുവേണ്ടി പോരാടാൻ, നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാക്കാൻ, ഈ രാജ്യത്തെ എല്ലാവരേയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാൻ, അത് ഉണ്ടാക്കുന്നതിൽ എല്ലാവർക്കും ന്യായമായ അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.ഗർഭച്ഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹിക സുരക്ഷാ എന്നിവ 2024 ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ തവണ പ്രിസിഡന്‍റായിരുന്ന ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി അധിരാകത്തിലെത്തിയ ബൈഡന് ഉത്തവണയും അദ്ദേഹം തന്നെയായിരിക്കും എതിരാളിയായി എത്തുക.