Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രം, മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം, ഇഡബ്ലിയുഎസ്...

മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രം, മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം, ഇഡബ്ലിയുഎസ് സംവരണമുണ്ട് : കർണാടക സർക്കാർ

ബംഗലൂരു:നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ .മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്‌ലിംകൾ ഇതിനകം തന്നെ ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ട് മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇത് ബാധകമല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സംവരണം എടുത്ത കളഞ്ഞ സമയത്തെ കുറിച്ചുള്ള ഹർജിക്കാരുടെ വാദം അപ്രധാനമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം . ഒരു  പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്‌ലിം സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.സംസംവരണം പിൻവലിക്കാനുമുള്ള തീരുമാനം തെറ്റായ അനുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി വാക്കാൽ വിമർശിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള തീരുമാനത്തിന്റെ കാരണമെന്തായിരുന്നുവെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് ചോദിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് കര്‍ണാടകം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments