യു.കെയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ അറസ്റ്റിലായതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഭൂരിഭാഗം പേരും ഇരുചക്രവാഹനങ്ങളിൽ ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ്.
യു.കെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾപ്രകാരം അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ പേർ ഇന്ത്യയിൽനിന്നുള്ളവരാണ്. ഇന്ത്യക്കാരെ കൂടാതെ ബ്രസീൽ, അൽജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായവർ.