Monday, December 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാൽ മരിക്കുമെന്നും ഖർഗെ

പ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെ പോലെ, ആ വിഷം തീണ്ടിയാൽ മരിക്കുമെന്നും ഖർഗെ

ബെംഗളൂരു: കർണാടകയിലെ തെരഞ്ഞെടുപ്പ് പോരാട്ടം ആവേശത്തിലേക്ക് നീങ്ങുമ്പോൾ ആരോപണ പ്രത്യാരോപണവുമായി കോൺഗ്രസ് – ബി ജെ പി നേതാക്കൾ കളം നിറയുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത് വിഷപാമ്പ് എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ പ്രസംഗിച്ചത്. ആ വിഷം തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും ഖർഗെ പറഞ്ഞു. കർണാടകയിലെ റോണയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഖർഗെയുടെ പരാമർശം.

എന്നാല്‍ ഉടൻ തന്നെ മറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ മറുപടി.

അതേസമയം രാവിലെ കർണാടകയിലെ ബി ജെ പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തുടർച്ച നേടുമെന്നാണ് പറഞ്ഞത്. കർണാടകത്തിൽ ബി ജെ പി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു.

കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ മോദി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു. 50 ലക്ഷം ബി ജെ പി പ്രവർത്തകരുമായാണ് വെർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവർ ഹുബ്ബള്ളിയിലും, ബി ജെ പി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ അടക്കമുള്ളവർ ബെംഗളുരുവിലെ ബി ജെ പി ആസ്ഥാനത്ത് നിന്നും വെർച്വൽ റാലിയിൽ മോദിയുടെ അഭിസംബോധന കേട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments